കുറിഞ്ഞി മലയിലെ കുഞ്ഞിപ്പൂവാണ് പൂങ്കുറിഞ്ഞി. ഒരു ദിവസം തേൻ കുടിക്കാൻ വന്ന കിട്ടൻ തേനീച്ച നോക്കുമ്പോൾ പൂങ്കുറിഞ്ഞി ഇരുന്നു കരയുന്നു .
എന്തുപറ്റി പൂങ്കുറിഞ്ഞി എന്തിനാ നീ കരയുന്നെ
കിട്ടാൻ തേനീച്ച ചോദിച്ചു
കിട്ടാ നിനക്ക് അറിയോ ഞങ്ങൾക്ക് വെള്ളം കിട്ടിയിട്ട് എത്ര ദിവസമായിന്നു. ഇങ്ങിനെ പോയാൽ ഇവിടെമെല്ലാം വരണ്ടുണങ്ങും ഞങ്ങളുടെ തേൻ ഒക്കെ പോകും അത് ഓർത്താ ഞാൻ കരയുന്നത്
ഓഹോ നീ വിഷമിക്കണ്ട . എങ്ങിനെയാ നിനക്ക് വെള്ളം കിട്ടുന്നെ ആരാ നിനക്ക് വെള്ളം ഒഴിക്കണേ
ഇവിടെ ഈ മലയിൽ ആരാ വെള്ളം ഒഴിക്കാൻ.. മഴ പെയ്യണം എങ്കിലേ വെള്ളം കിട്ടൂ .
മഴ പെയ്യാൻ എന്ത് ചെയ്യണം .?
നമ്മുടെ കുഞ്ഞിക്കാറ്റ് വലിയ കാറ്റായി ആഞ്ഞു വീശി മഴ മേഘങ്ങളെ കൊണ്ട് വരണം അപ്പോൾ കുറിഞ്ഞി മല അവയെ തടഞ്ഞു മഴ പെയ്യിപ്പിക്കും
ഓഹോ ഞാൻ എന്നാൽ ഇക്കാര്യം കുഞ്ഞിക്കറ്റിനോട് പറയാം നീ കരയാതെ ഇരിക്ക്
ഇതും പറഞ്ഞു കിട്ടാൻ തേനീച്ച കുഞ്ഞിക്കറ്റിനെ തേടി പോയി. കുറിഞ്ഞിപ്പൂക്കളെ മെല്ലെ തലോടി അവ ആടുന്നത് കണ്ടു രസിക്കുകയായിരുന്നു അപ്പോൾ കുഞ്ഞിക്കാറ്റ്.
കിട്ടാൻ തേനീച്ച കുഞ്ഞിക്കാറ്റിനോട് പറഞ്ഞു .
കുഞ്ഞിക്കാറ്റേ നീ വലിയ കാറ്റായി ആഞ്ഞു വീശി മഴ മേഘങ്ങളെ ഇവിടേക്ക് കൊണ്ട് വരാമോ ? മഴ പെയ്യാത്ത കൊണ്ട് നമ്മുടെ പൂങ്കുറിഞ്ഞിക്ക് വല്ലാത്ത വിഷമം.
തേനീച്ചക്കുട്ടാ ഞാനും അത് ആലോചിക്കുകയായിരുന്നു., ഒരു നല്ല മഴ പെയ്തിട്ടു ദിവസം ഒരുപാടായി പക്ഷെ ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ ഇപ്പോൾ ഇവിടെയെങ്ങും മഴ മേഘങ്ങളെ കാണാനില്ല . മഴമേഘങ്ങളെ കിട്ടിയാൽ ബാക്കി കാര്യം ഞാൻ ഏറ്റു .
കിട്ടാൻ തേനീച്ച അവിടെ നിന്ന് പറന്ന് പൊങ്ങി മേഘങ്ങളുടെ അടുത്തേക്ക് ചെന്ന് .
മേഘങ്ങളെ നിങ്ങളുടെ കൂട്ടത്തിലെ മഴ മേഘങ്ങൾ എങ്ങു പോയി ?
കുറിഞ്ഞി മല മഴയില്ലാതെ വിഷമിക്കുകയാണ്.
മേഘ കൂട്ടം പറഞ്ഞു. ഞങ്ങളും അത് കാണുന്നുണ്ട്. പക്ഷെ മഴ മേഘങ്ങൾ ഉണ്ടാകണമെങ്കിൽ സൂര്യൻ മാമൻ സഹായിക്കണം. നീ സൂര്യൻമാമനെ ഒന്ന് കണ്ടു നോക്കൂ
തേനീച്ച നേരെ സൂര്യൻ മാമനെ കാണാൻ പോയി .
സൂര്യൻ മാമാ മഴ മേഘങ്ങൾ ഇല്ലാതെ മഴയ്ക്ക് പെയ്യാനാകില്ല. മാമൻ വിചാരിക്കാതെ മഴ മേഘങ്ങളും ഉണ്ടാകില്ല. ഒന്ന് സഹായിക്കാമോ ? പൂങ്കുറിഞ്ഞിപ്പെണ്ണ് വെള്ളം കിട്ടാതെ കരയുന്നു .
സഹായിക്കുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല പക്ഷെ കടലിന്റെ കൂടെ സഹകരണം വേണം. കടലിലെ ജലമാണ് ഞാൻ നീരാവിയാക്കിയും പിന്നീട് അത് മഴ മേഘമായും മാറുന്നത് .
കിട്ടാൻ തേനീച്ച അപ്പോഴേക്കും നന്നായി തളർന്നിരുന്നു. എങ്കിലും അവൻ ക്ഷീണം വകവയ്ക്കാതെ കടലിന് നേരെ പറന്നു .
കടലേ കുറിഞ്ഞി മലയിൽ മഴ പെയ്യിക്കാന് ഞാൻ ഇനി കാണാൻ ഒരാളുമില്ല. എന്നെ ഒന്ന് സഹായിക്കില്ലേ ? മഴ മേഘങ്ങൾ ഉണ്ടാകാൻ കടലിന്റെ സഹായം കൂടി വേണമെന്നാ സൂര്യൻ മാമൻ പറഞ്ഞത്.
കണ്ടാൽ സ്നേഹത്തോടെ അവനെ നോക്കി. കൂട്ടുകാരിക്ക് വേണ്ടി എത്രയും കഷ്ടപ്പെട്ട അവനോട് ഏറെ ഇഷ്ടം തോന്നി.
കടൽ സൂര്യനെ നോക്കി . സൂര്യന് കാര്യം മനസിലായി . വെള്ളം നീരാവിയായി മുകളിലേക്ക് ഉയർന്നു . മഴ മേഘങ്ങൾ ഉണ്ടായി . കുഞ്ഞിക്കാറ്റ് വലിയ കാറ്റായി മേഘങ്ങൾ കുറിഞ്ഞി മലയിലേക്ക് പറന്നു . കുറിഞ്ഞി മല അവയെ തടഞ്ഞു നിർത്തി.... ഷ്‌റോ പേരോ .. ഭയങ്കരമായ മഴ പെയ്തു .

No comments:
Post a Comment